Friday, October 21, 2011

അരിമണി കാൻവസാക്കി ആർട്ടിസ്റ്റ് അജയ് വലപ്പാട്

ദേശാഭിമാനി പത്രത്തിലാണ് ആ വാർത്ത വന്നത് ത്രിശ്ശൂർ എഡിഷൻ 22/12/2005.

വൈകീട്ട് ഞാൻ എലൈറ്റ് ഹോസ്പിറ്റൽ വിട്ടു നേരേ പോയത് ദേശാഭിമാനി ഓഫീസിലേക്കാണു. അവർ അതിന്റെ അഞ്ചെട്ട് പതിപ്പ് എനിക്ക് തന്നു ഞാൻ അതിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്.  

അന്ന് ബാബുചേട്ടനാ‍ണു എന്റെ ഫോട്ടോസ് എടുത്തത്.. നാട്ടിൽ ലീവിനു പോകുമ്പൊൾ ഞാൻ അദ്ദേഹത്തെ വഴിയിൽ വച്ച് കാണാറുണ്ട്, അദ്ദേഹം എപ്പോഴും പറയും വര ഒരിക്കലും വിടരുത് എന്ന്..

പക്ഷെ .
എന്റെ ഗിന്നസ് മോഹം ഇനി സാക്ഷാൽകരിക്കുമോ എന്തോ..?

Labels:

Wednesday, October 19, 2011

ഒരു വീമാന യത്രക്ക് ആദ്യമായി തയ്യാറെടുക്കുമ്പോൾ അറിഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ.

സെപ്റ്റംബർ 25, 2010

ആദ്യമായി വീമാനയാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെ ആരുടേയും സാധനങ്ങൾ വാങ്ങി കയ്യിൽ പിടിക്കരുത്, സഹായം ഒരു വിനയായി മാറി അവസാനം ജയിലിൽ കിടക്കേണ്ടി വരും.  ഇനി ഇതാ വായിച്ചോളൂ വീമാനം പുറപ്പെടുന്നതിനു 2.30 (3 മണിക്കൂർ ആണെങ്കിൽ കൂടെ വന്നവരെ കെട്ടിപിടിച്ച് ഉമ്മ വച്ച് കണ്ണീരൊഴുക്കി യാത്ര പറയാൻ അത്യാവശം കുറച്ചു സമയം കിട്ടും) മണിക്കൂർ മുൻപെങ്കിലും എയർപോർട്ടിൽ എത്തിചേരണം. അവിടെ എത്തിയാൽ ഉടനെ കൂടെ വന്നവരോടൊക്കെ അതികം താമസിയാതെ തന്നെ യാത്ര പറഞ് ഉള്ളിൽ കയറണം..

ഉള്ളിൽ കയറുന്നതിനു മുൻപായി പുറത്തുനിന്നും ഒരു ട്ട്രോളി എടുത്ത് അതിൽ ലഗ്ഗേജും വക്കണം പിന്നെ പാസ്സ്പോർട്ടും വിസയും ട്ടികറ്റും കയ്യിൽ ഭദ്രമായി പിടിക്കണം. ഉള്ളിൽ കയറുന്ന ഗേറ്റിനും മുൻപിൽ സെക്യൂരിറ്റി ഉണ്ടാകും അയാൾ ചിലപ്പോൾ വിസയും പാസ്സ്പോർട്ടും ചെക് ചെയ്യും.


അതു കഴിഞ് ഉള്ളിൽ കയറി ആദ്യം വലതു വശത്തായി സ്കാനർ മെഷീനിൽ കയിലുള്ള ഹാൻഡ് ബാഗും, ലഗ്ഗേജും സ്കാൻ ചെയ്യിപ്പിക്കണം, ഇപ്പുറത്തെ വശത്തു ഉരുളുന്ന യന്ത്രം ഉണ്ട് അതിൽ വച്ചാൽ ഓട്ടോമാറ്റിക്കയി സ്കാൻ ചൈത് അപ്പുറത്തെ വശത്തു ലഗ്ഗേജ് എത്തും.

അതു പിന്നെയും എടുത്തു ട്ട്രോളിയിൽ വച്ച്, ജെറ്റ് എയറിന്റെ കൌണ്ടർ ഉണ്ട് അതിൽ ക്യൂ നിൽക്കുക (ജെറ്റ് എയർ എന്ന് എഴുതി കണിച്ചിരിക്കും) നമ്മുടെ ഊഴം ആയാൽ കയിലുള്ള 20 കിലോ ലഗ്ഗേജ്  മാത്രം അവിടെ വെയ്റ്റ് നോക്കുന്നിടത്ത് വച്ചു കൊടുക്കുക(അവർ വക്കാൻ പറയും), 20 കിലോയിൽ കൂടുതൽ ഉണ്ടെങ്കിൽ അതിനു പ്രെത്യേകം ചാർജ്ജ് ഈടാക്കും, അതല്ലെങ്കിൽ തുറന്നു രണ്ടാമതും കെട്ടിക്കും, അതുകൊണ്ട് 20 കിലോയിൽ അൽപ്പം കുറച്ചു ലഗ്ഗേജ് കെട്ടുക, വെയിറ്റ് നോക്കി കറക്റ്റ് ആണെങ്കിൽ അതു തനിയേ ഉരുണ്ട് വീമാനതിൽ കയറ്റുന്ന ലഗേജിനൊപ്പം പോയിക്കോളൂം, അതിനെ കുറിച്ച് പിന്നെ ഇവിടെ ഇറങ്ങിയതിനു ശേഷം ചിന്തിച്ചാൽ മതി. പിന്നെ ജെറ്റ് എയറിന്റെ കൌണ്ടറിൽ ആണു സംവങ്ങൾ ഒക്കെ നടക്കുന്നത്, അതോടോപ്പം തന്നെ കൌണ്ടറി ഒരു ആൾ ഇരിക്കുന്നുണ്ടാവും

ഇതൊക്കെ ചെയ്യാൻ വേണ്ടി അയാൾക്ക് പാസ്സ് പോർട്ട്, അതുപോലെ ട്ടികറ്റ്, ചിലപ്പോൾ വിസ കാണിച്ചു കൊടുക്കേണ്ടി വരും, അതൊക്കെ നോക്കി അയാൾ അതുപോലെ തന്നെ തിരിച്ചു തരികയും ചെയ്യും,

അതോടൊപം ജെറ്റ് എയറിന്റെ ബോർഡിംഗ് പാസ് തരും അതിലാണു സീറ്റ് നമ്പർ പിന്നെ കൊച്ചിൻ എയർപോർട്ടിൽ വീമാനം കയറാൻ വേണ്ടി കാത്തിരിക്കേണ്ട് (ജെറ്റ് എയർ) ഗേറ്റ് നമ്പരും ഉണ്ടാവുക.



അതുമാത്രമല്ലാ അവിടെ നിന്നും കൌണ്ടറിന്റെ മുകളിൽ ആയി ട്ടാഗ് ഉണ്ട് (അതവിടെ കണ്ടില്ലെങ്കിൽ അയാളോട് ചോദിച്ചു വാങ്ങി (2 എണ്ണം) ഒരെണ്ണം ലാപ്പ്ട്ടോപിലും, പിന്നെ ഒരെണ്ണം ഹാൻഡ്ബാഗിലും തൂക്കിയിടുക, പിന്നെ അവിടെ നിന്നും ഒരു ഫോം പൂരിപ്പിക്കൻ തരും അതു വാങ്ങി പൂരിപ്പിച്ചു കയ്യിൽ പിടിക്കുക. പിന്നെ ഒരു പ്രത്യേക കാര്യം, കൌണ്ടർ വിടുന്നതിനു മുൻപ് പറയുന്ന സാധനങ്ങൾ ഉണ്ടോ എന്ന് പരിശോദിക്കണം. 1)പാസ്സ്പോർട്ട്, 2)വിസ, 3)ട്ടികറ്റ്, 4)ബോർഡിംഗ് പാസ്സ്, 5)2 ട്ടാഗ്ഗ്, 6)ഹാൻഡ് ബാഗ്, 7)ലാപ്പ് ട്ടോപ്പ്, (പിന്നെ ലഗ്ഗേജ് 20 കിലോ നമ്മൾ അവിടെ കൊടുത്തല്ലോ അതു ഉണ്ടാവില്ലാ) പിന്നെ ചിലപ്പോൾ പൂരിപ്പിക്കാൻ തന്ന ഫോമും.

അതു കഴിഞ് എമിഗ്രേഷ (കസ്റ്റംസ്) ക്ലിയറൻസിന്റെ അവിടെ വരിയായി നിൽക്കുക. നമ്മുടെ ഊഴം വന്നാൽ അവരുടെ അടുത്തെക്ക് ചെന്ന് പാസ്സ്പോർട്ടും, വിസയും, ബോർഡിംഗ് പാസും കാണിച്ചു കൊടുക്കുക, അവർ പാസ്സ്പോർട്ട് അവിടെത്തെ മെഷീനിൽ ഇട്ടു സ്കാൻ ചൈതു തിരിച്ചു തരും, പിന്നെ അവിടെ പോകുമ്പൊൾ നമ്മുടെ ഹാൻഡ് ബഗും, ലപ്പ്ട്ടോപ്പും സ്കാൻ ചെയ്യുന്ന ഒരു സ്തലമുണ്ട് അവിടെ പോലീസു കാരാണു ഉണ്ടാവുക,
ആദ്യം ഇതെല്ലാം സ്റ്റാകാൻ ചെയ്യാൻ വക്കും പഴയപോലെ അപ്പുറത്തു വരും, അതുപോലെ അവർ തരുന്ന ഒരു ട്ട്രേയിൽ മോബൈൽ, വാച്ച് പിന്നെ അവർ ഒരു പടിയുടെ മുകളിൽ കയറ്റി നിർത്തി മെറ്റർ ഡിക്റ്ററ്റർ കൊണ്ട് ചെക്ക് ചൈതിട്ട് ഒരു വാതിലിലൂടേ കടത്തി വിടൂം, അപ്പുറത്തെത്തിയാൽ നമ്മൾ നമ്മുടെ സാധനങ്ങൾ ഓരോന്നായി എടുക്കണം ലാപ്പ്ട്ടോപ്, ഹാൻഡ്ബാഗ്, മൊബൈൽ, വാച്ച്, (അഴിച്ച് ട്ട്രേയിൽ വച്ചിട്ടുള്ള സാധനങ്ങൾ എല്ല്ം) ഒരു കാര്യം പ്രത്യേകം ശ്രദ്ദിക്കണം, ഈ തിരക്കിന്റെ ഒക്കെ നടുവിൽ, പാസ്സ്പോർട്ടും , വിസയും, പിന്നെ ബോറ്ഡീംഗ് പാസും മിസ്സ് ആവാതെ സൂക്ഷിക്കണം.


 അതു കഴിഞ് ഒരു വഴിയിലൂടെ നടന്ന് മുകളിലേക്ക് കയറി വീമാനം കാത്തു ഇരിക്കുന്നവരുടെ ഗേറ്റിൽ ഇരിക്കാം,

ഗേറ്റ് ശ്രദ്ദിക്കുക, ബോർഡിംഗ് പാസ്സിൽ എഴുതിയിട്ടുള്ള ഗേറ്റ് മാത്ര്, ഗേറ്റിൽ ഇരുന്ന ശേഷം അടുത്ത് ഇരിക്കുന്നവരോട് ശംശയം വല്ലതും ഉണ്ടെങ്കിൽ ചോദിക്കാം, പിന്നെ അതേ ഗേറ്റിൽ ചിൽപ്പോൾ വെവ്വേറേ സമയം പോകുന്ന യാത്രക്ക്‍‍ർ വെയിറ്റ് ചെയ്യുന്നുണ്ടാവും കേട്ടോ, പിന്നെ ഗേറ്റിൽ വരുന്ന സയയം നമ്മുടെ  കയ്യിൽ വിസയും പാസ്സ്പോർട്ടും, ബോർഡിംഗ് പാസും, ഹൻഡ് ബാഗും, ലാപ്പ്ട്ടോപും, മോബൈലും ഉണ്ടാവും. അവിടെ ഇരിക്കുന്ന സമയം കയിലുള്ള വിസയും, പാസ്പോർട്ടും, ബോർഡിം പാസും ഒഴികെ, ബാക്കിയുള്ളതു ആ വീമാനത്തിൽ യാത്ര ചെയ്യുന്ന ആരുടെയിങ്കിലും ഏൽപ്പീച്ച് ലേഡീസ് ബാത്രുമിൽ കയറി മൂത്ര് ഒഴിക്ക്ം. ഗേറ്റിൽ എത്തിയാൽ പിന്നെ ക്കൂടേ യാത്ര അയക്ക്ൻ വന്നവരോട് പോയിക്കൊള്ളാൻ പറയണം. ആ സമയത്ത് ബോറടി മാറ്റാൻ വേണമെങ്കിൽ ഫോൺ ചെയ്യാം. പിന്നെ വീമാനം പുറപ്പെടാൻ സമയം ഒരു ജെറ്റ് എയർ പ്രധിനിധി വന്ന് നമ്മളുടെ ബോർഡീംഗ് പാസ്സ് ചെക്ക് ചെയ്യും, അതിനു ശേഷ് ഗേറ്റിൽ നിന്നും പുറത്തു പോകാൻ പാടില്ലാ. പിന്നെ കുറച്ചു സമയം കഴിഞാൽ അനൌൻസ്മെന്റ് കേൾക്കും, അതു വീമാനം പുറപ്പെടേണ്ട സമയത്തിനു അരമുക്കാമണിക്കൂർ മുൻപായിട്ടായിരിക്കും. അപ്പോൾ അതേ വീമാനത്തിൽ പോകേണ്ട യാത്രക്ക്ർ ഒക്കെ ഒരു വരിയായി നിൽക്കും, ഓരോരുത്തരായി വീമനത്തിനുള്ളീലേക്ക് കൊണ്ടു പോകാനുള്ള ഒരു വണ്ടിയിൽ പോയി കയറണം ആ സമയത്ത് ബാഗിൻ മേൽ കെട്ടിയ ട്ടാഗ് ഉണ്ടോ എന്ന് പ്രത്യേകം ശ്രദിക്കണം, അതുപോലെ പാസ്സ്പോർട്ടും, വിസയും, ബോർഡിംഗ് പാസ്സൂം. പിന്നെ വീമനത്തിൽ എത്തുന്നതിനും മുൻപ് കോണിപ്പടി കയറുന്നതിനു മുൻപ് ഒരു ചെക്കിഗ് കൂടീ ഊണ്ട്.. അതു കഴിഞാ‍ൽ വീമാനത്തിൽ കയറി ബോർഡീഗ്ഗ്പാസിൽ എഴിതിയ സീറ്റിൽ ഇരിക്കുക. സീറ്റിനും മുകളിലായി ഹാൻഡ്ബാഗും, ലാപ്പ്ട്ടോപ്പും(റങ്ങുന്നതിനും മുൻപ് എടുക്കാൻ മറക്കരുത്) വക്കുക, കയ്യിൽ പിടിച്ചിരിക്കുന്ന പാസ്പോർട്ടും, വിസയും, ലാപ്പ്ട്ടോപിന്റെ അറയിൽ ഇട്ട് മടിയിൽ വച്ചാലും കുഴപ്പമില്ല്‍, പക്ഷെ ഭക്ഷണം കഴിക്കുന്ന സമയത്ത് കാൽ വക്കുന്ന സ്ഥലത്ത് വക്ക്‍‍വുന്നതാണ്. വീമാനത്തിൽ എയർഹോസ്റ്റസ്സ് പറയുന്ന കാര്യങ്ങൾ അനുസരിക്കുക,



ഫ്ലൈറ്റ് പുറപ്പെടുന്നതിനു മുൻപ് സീറ്റ് ബെൽറ്റ് ഇടണം, പിന്നെ സീറ്റിൽ ഫ്ലൈറ്റ് ഇൻസ്രക്ഷ്സ് മാനുവൽ ഉണ്ട് അത് വായിച്ചു വീമാനത്തിൽ പാലിക്കേണ്ട് കാര്യങ്ങൾ മനസിലാക്കുക, പിന്നെ ഭ്കഷണം വെജും, നോൺ വേജും കിട്ടും, ഏത്ണെന്ന് വച്ചാൽ വാങ്ങി കഴിക്കുക,


പിന്നെ   വീമാനത്തിൽ നല്ല വിദേശമദ്യം കിട്ടും വിലകൂടീയത്ത് പക്ഷെ വെറുതെ കിട്ടുന്ന്ത്ണെന്ന് കരുതി അതു വാങ്ങി കഴിക്കരുത്, പകരം വല്ല ജൂസോ, പെപ്സിയോ വാങ്ങികുടിക്കുക. പിന്നെ ഫ്ലൈറ്റിൽ ചെവിയിൽ പാട്ടു കേൾക്ക്നുള്ള ഇയർഫോൺ തരും അത് വാങ്ങി കവർ പൊട്ടിച്ച് അതിന്റെ ഒരറ്റം സീറ്റിന്റെ കൈവക്കുന്ന സ്ഥലത്ത് കുത്തിണം അപ്പോൾ പാട്ടു കേൾക്ക്ം പിന്നെ ചാനൽ മാറ്റി ഇഷ്റ്ട്ടമുള്ള് പാട്ട് ആസ്വദിക്ക്ം, സിനിമ ഇട്ടിട്ടുണെങ്കിൽ ചാനൽ മാറ്റിയാൽ സംഭാഷണം കേൾക്ക്ം(ഇറങ്ങുമ്പോൾ ഇയർഫോൻ തിരിച്ചു വാങ്ങിക്കും), മോണിറ്ററിൽ ഡെസ്റ്റിനേഷൻ ട്ടൈം പിന്നെ കാലാവസ്ഥ ഒക്കെ കാണിക്കും അതൊക്കെ മനസിലാക്കുക, ത്ഴെ ഇറാങ്ങ്റാകുമ്പോൾ സീറ്റ് ബെൽറ്റ് ഇടണം. പിന്നെ സാവധാനം ഇറങ്ങുക, ഹാന്ഡ്ബാഗ്, ലാപ്പ്ട്ടോപ്പ്, വിസ, പാസ്സ്പോർട്ട് എന്നിവ കയിൽ എടുത്തു ഭദ്രമായി പിടിക്കുക, വീമാനത്തിൽ വച്ച് സിം കാർഡ് മാറ്റിയിട്ട്(ഞ്ൻ കൊടുത്തു വിടുന്നത്), മോബൈൽ ഓഫ്ഫ് ചൈത് വക്കണം, പിന്നെ എയർപ്പോർട്ടിൽ വീമാനം ലാൻഡ് ചൈതതിനു ശേഷ് ഓൺ ചെയ്യുക,



വിമാനത്തിൽ നിന്നും താഴെ ഇറങ്ങുമ്പോൾ ഒരു വണ്ടി വന്നു എല്ല്‍ യാത്രക്കാരെയും കൂട്ടി കൊണ്ടു പോകും, വണ്ടിയിൽ നിന്നും ത്ഴെ ഇറങ്ങിയിട്ട്, റൂമിന്റെ ഉള്ളിലേക്ക് കയറുമ്പോൾ കുറച്ചു കൌണ്ടറിൽ അറബിക്കൾ ട്ട്രെഡീഷണൽ ഡ്രെസ്സിൽ ഇരിക്കുന്നുണ്ടാവും അവിടെ ക്യൂ നിൽക്കുക, (അതുകൂടാതെ വേറെ ഒരു സ്തലം കൂടീ ഉണ്ട് അവിടെ ആദ്യ വരുന്നവർക്ക് പോകാൻ പാടില്ല്‍, ഇവിടെത്തെ ലാബർ കാർഡ് ഉണ്ടെങ്കിൽ മാത്രം അതിലേ പോകാൻ പാടുള്ളൂ). നമ്മളുടെ ഊഴം വരുമ്പൊൾ അവരുടെ അടുത്തു ചെന്ന് പാസ്സ്പോർട്ടും വിസയും കൊടുക്കുക അവർ അതു ചെക്ക് ചൈതു അതിൽ വിസ അടിക്കും, പിന്നെ അതു തിരികെ തരും, (പിന്നെ ഒരു കാര്യ്, എയർപോർട്ടിൽ കാര്യങ്ങൾ വലിയ സ്റ്റ്രിക്റ്റ് ആണ്, ക്യൂവിൽ അടങ്ങി ഒതുന്നി നിൽക്കണം, അവിടെ ക്യൂ തുടങ്ങുന്നതിനു മുൻപ് ഒരു ലൈൻ ഉണ്ട് അതു ബേദിച്ചു കടക്ക്ൻ നോക്കിയാൽ മനസിലാകാത്ത് ഭ്‍്ഷയിൽ തെറി വിളിക്കും, അവർക്കു വിദേശികളെ തമിഴന്മാരുടെ വിലപോലും ഇല്ലാ.

അതും കഴിഞ് പുറത്ത് കടന്ന്ൽ ആദ്യം കൊടുത്ത ലഗേജ് വരുന്നുണ്ടാവും ഒരു ബെൽറ്റിൽ കൂടീ അതിൽ നമ്മുടെ കാർബ്ബോർഡ് പെട്ടി പോലത്തെ പലപെട്ടികളും ഉണ്ടാവും,(ലഗേജ് വക്കുവാനായി ഒരു ട്ട്രോളി എടുത്ത് വക്കുക) അതു മാറി പോകാതിരിക്ക്ൻ അതിൽ വീട്ടിൽ നിന്നും തന്നെ (NAME COK-MCT) എന്നു എഴുതി ഒട്ടിചിരിക്കണം, പെട്ടി വരാൻ ബെൽറ്റ് 2-3 എണ്ണം ഉണ്ട് അതുകൊണ്ട് കൂടേ നിൽക്കുന്ന യാത്രക്കാരോട് ചോദിച്ചറിയണം ജെറ്റ് എയറിന്റെ ലഗ്ഗേജ് വരുന്നത് എവിടെ ആണെന്ന്. ലഗേജ് കിട്ടി കഴിഞാൽ പുറ്ത്തേക്ക് കടക്കുക.

നമ്മുടെ പ്രിയപ്പെട്ടവർ/ അല്ലെങ്കിൽ നമ്മുടെ സ്പോൺസർ നമ്മളെ കത്തു നിൽക്കുന്നുണ്ടാവും.

Labels:

Monday, October 17, 2011

വെറുപ്പ്

വെറുപ്പ്

ഈ പ്രണയസന്ധ്യകളിൽ ഞാൻ ദഹിച്ചു തീരുകയാണു പ്രിയേ ……
ഞാനെന്നെ തന്നെ കഴുവിലേറ്റിയപോലെ. പിടയുകയാണു ഞാൻ
തീയില്ലാതെ ദഹിക്കുകയാണു ഞാൻ

ഈ വിരഹനൊമ്പരം എൻ നെഞ്ചിലട്ടഹാസം മുഴക്കുന്നു സഖീ..
ഞാനെന്റെ ഹ്രിദയത്തിലാഞു കുത്തട്ടെ പിളരട്ടെ ഞാൻ
അടിമുടി കരിയട്ടെ ഞാൻ

ഈ നിർജ്ജീവ മനുഷ്യാ‍വസ്ഥ എത്ര കഠിനം എന്റെ കണ്മണീ..
കരഞാലും കണ്ണീരിനു പോലും വെറുപ്പെന്റെ
കണ്ണിലൂടെ ഒഴുകാൻ

അജയ് വലപ്പാട്
ജൂൺ 07, 2010

Labels: